കൊളച്ചേരി :- സംസ്ഥാന സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി. എ നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കൊളച്ചേരി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ജില്ലാ സെക്രട്ടരി കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ശ്രീധരൻ മാസ്റ്റർ, പി.കെ.പ്രഭാകരൻ, കെ.പി.ശശിധരൻ ,കെ.സി രമണി ടീച്ചർ, സി ശ്യാമള ടീച്ചർ . എം.ബാലകൃഷ്ണൻ , ടി.പി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
സി.വിജയൻ മാസ്‌റ്റർ, എൻ . കെ.മുസ്തഫ, ഇ.കെ.വാസുദേവൻ, കെ.ചന്ദ്രൻ, എം.വി. രാമചദ്രൻ, ടി.പി. സത്യഭാമാ പി.പി. അബ്ദുൾ സലാം, എൻ.സി. ശൈലജ, പി.പി.മുഹമ്മദ്, പുജ്യത എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
.