പുഴാതി :- നോ ടു ഡ്രഗ്സിൻ്റെ ഭാഗമായി പുഴാതി സെൻട്രൽ യുപി സ്കൂളിൽ മുഴുവൻ കുട്ടികളെയും അണിനിരത്തി ലഹരിക്കെതിരെ കയ്യൊപ്പ് പ്രതിഷേധ കൂട്ടായ്മ നടത്തി.
വിദ്യാർത്ഥികളുടെ സൈക്കിൾ റാലിയും, വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠനസഹായ സമിതി അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ചേർന്ന് ലഹരി വിരുദ്ധ ശൃംഖലയും ഒരുക്കി. കൂടാതെ നവംബർ 1 മലയാള ദിനത്തിന്റെ ഭാഗമായി കുട്ടികൾ അക്ഷര വൃക്ഷവും തയ്യാറാക്കി.