കണ്ണൂർ: വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍ വരാന്തയില്‍ വെച്ചു തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്ലാസ്സിലേക്ക് കയറുമ്പോൾ നായയുടെ കടിയേറ്റത്. രാവിലെ 9.45 ഓടെയാണ് സംഭവം. വിദ്യാര്‍ത്ഥി സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് കയറുന്നതിനിടെ പിന്നിലൂടെ വന്ന് ഇടത്കാലില്‍ കടിച്ചു തൂങ്ങുകയായിരുന്നു. കുട്ടി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.