ലഹരി വിരുദ്ധ ക്യാമ്പയിൻ; കുട്ടിച്ചങ്ങല ഇന്ന്

 


മയ്യിൽ :- സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുള്ള  ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയാണ്. തായംപൊയിൽ എ എൽ പി സ്കൂൾ ,  സഫ്ദർ ഹാശ്മി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് 3 മണിക്ക് കുട്ടികൾ, രക്ഷിതാക്കൾ, ബഹുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും  പങ്കെടുപ്പിച്ച്  കുട്ടിച്ചങ്ങല തീർക്കുന്നു. മയ്യിൽ ഇൻസ്പെക്ടർ ഓഫ് പൊലീസ് ടി പി സുമേഷ് ഉദ്ഘാടനം ചെയ്യും.

Previous Post Next Post