മലപ്പട്ടം :- ജവഹർ ബാൽ മഞ്ച് മലപ്പട്ടം മണ്ഡലം സമ്മേളനം പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. സമ്മേളന പ്രതിനിധികളായി വിവിധ യൂണിറ്റിൽ നിന്നും അമ്പതോളം കുട്ടികൾ സമ്മേളനത്തിൽ പങ്കെടുത്തു.
ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് കോർഡിനേറ്റർ മുസ്തഫ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു മണ്ഡലം കോഡിനേറ്റർ രാജേഷ് കെ അധ്യക്ഷത വഹിച്ചു.എം പി രാധാകൃഷ്ണൻ,പി പി പ്രഭാകരൻ, ഗ്രാമപഞ്ചായത്ത് അംഗം പി ബാലകൃഷ്ണൻ,എ മോഹനൻ,സജീവൻ സി, രാജേഷ് എം.പി, റഷീദ് അരിച്ചാൽ, പവിത്രൻ കൊളന്ത എന്നിവ ആശംസകൾ നേരുന്നു .
സുബോധ് എം സ്വാഗതവും യാക്കൂബ് നന്ദിയും രേഖപ്പെടുത്തി. ഹരിദാസ് മാഷ് മയ്യിൽ,താരാമണി ടീച്ചർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.