മയ്യിൽ :- മയ്യിൽ എഎൽപി സ്കൂൾ മൂന്നാം തരത്തിലെ രുചിയോടെ കരുത്തോടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള സംഘടിപ്പിച്ചു. അരി,ഗോതമ്പ്, ചോളം, റാഗി, ചാമ,തിന, എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിവിധങ്ങളായ പലഹാരങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.
അധ്യാപകരും കുട്ടികളും ചേർന്ന് 40 ലധികം പലഹാരങ്ങൾ മേളയിൽ ഒരുക്കി. പ്രധാനധ്യാപിക കെ.സി കനകവല്ലി ഉദ്ഘാടനം ചെയ്തു. ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. കെ.ബിജി, രാഗി എ, റീന എംവി നൗഫൽ കെ.സി എന്നിവർ സംസാരിച്ചു.