കോറളായി രാജീവ് ഗാന്ധി യൂണിറ്റ് രൂപീകരിച്ചു
മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം, കോറളായി രാജീവ് ഗാന്ധി യൂണിറ്റ് രൂപീകരിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി അനസ് നമ്പ്രം ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് മെമ്പർ പ്രജീഷ് കോറളായി അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കെ.നൗഷാദ്, കെ.ഷംന, സി. വിനോദ്, എന്നിവർ സംസാരിച്ചു.