ചട്ടുകപ്പാറ:- CPI(M) നാറാത്ത് ലോക്കൽ കമ്മറ്റി മെമ്പറും ചിറക്കൽ കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് സെക്രട്ടറിയുമായ പാലയാടൻ ചന്ദ്രൻ ഷൈമ ദമ്പതികളുടെ വേശാല നെല്ലിയോട്ട് വയലിൽ നിർമ്മിച്ച പാലയാടൻ ഹൗസിൻ്റെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.
CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ അനിൽ കുമാർ തുക ഏറ്റു വാങ്ങി.ചടങ്ങിൽ CPI(M) നാറാത്ത് ലോക്കൽ കമ്മറ്റി അംഗം അരക്കൻ പുരുഷോത്തമൻ ,CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ പി.രാജേഷ് എന്നിവർ പങ്കെടുത്തു.