മയ്യിൽ :- ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരിച്ചുനൽകി പള്ളിപ്പറമ്പ് സ്വദേശി മാതൃകയായി. ഇന്ന് വൈകിട്ടോടെയാണ് കാട്ടാമ്പള്ളിയിൽ നിന്നും ബസ്സിൽ കമ്പിലേക്ക് വരികയായിരുന്ന കമ്പിലിലെ ഷഹലാസിലെ സാബിറയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടത്.അതേ ബസ്സിലെ യാത്രക്കാരനായ പള്ളിപ്പറമ്പ് കൊളച്ചേരിയിലെ പി പി സാദിഖിന് ആ മാല കിട്ടുകയും ഉടമസ്ഥനെ അറിയാത്തത് മൂലം മാലയുമായി സാദിഖ് മയ്യിൽ പോലീസ് സ്റ്റേഷനിൽ എത്തുകയും അവിടെ ഏൽപ്പിക്കുകയും ചെയ്തു.
കൂടാതെ കൊളച്ചേരി വാർത്തകൾ online News ൻ്റെ ഓഫീസിൽ വിളിച്ചറിയിച്ച് വാർത്ത നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു.
അത് പ്രകാരം വാർത്ത തയ്യാറാക്കി വാട്സ് അപ്പ് വഴി നൽകുന്നതിനിടയിൽ മാല നഷടപ്പെട്ടിട്ടുണ്ടെന്നും അറിയിച്ച് സാബിറയുടെ ഫോൺ വന്നു. അപ്പോൾ തന്നെ അവരോട് മയ്യിൽ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെ അവർ മയ്യിൽ സ്റ്റേഷനിലെത്തി മാലതിരിച്ചറിയുകയും മയ്യിൽ SI യുടെ സാനിധ്യത്തിൽ മാലതിരികെ ലഭിക്കുകയും ചെയ്തു.മാലതിരിച്ചുകിട്ടിയ സന്തോഷത്തിൽ കുടുംബാഗങ്ങൾ അത് തിരിച്ചു നൽകാൻ മനസ്സുകാണിച്ച പള്ളിപറമ്പ് സ്വദേശിയായ സാദിഖിൻ്റെ നല്ല മനസ്സിനെ പ്രശംസിച്ചു
ഒപ്പം മാല തിരികെ ലഭിച്ച കുടുംബം കൊളച്ചേരി വാർത്തകൾ online News ൻ്റെ നിസ്വാർത്ഥ സേവനത്തെ സ്മരിക്കുകയും ഇത്തരം online ചാനലുകൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.