കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന എം എൻ ചേലേരി സ്മാരക കോൺഗ്രസ്സ് മന്ദിരത്തിൻ്റെ പൂട്ട് പൊളിച്ചു മറ്റൊരു പൂട്ടിട്ട് പൂട്ടുകയും പാർട്ടിയേയും പാർട്ടി നേതൃത്വത്തിനെതിരെയും അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പ്ലക്കാർഡ് ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത പള്ളിപ്പറമ്പ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് എ പി അമീർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗം സി യഹിയ, ചേലേരി മണ്ഡലത്തിലെ ബൂത്ത് പ്രസിഡണ്ട്മാരായ ഷംസുദ്ധീൻ കുളിയാൻ, എം ദാമോദരൻ, മണ്ഡലം കമ്മിറ്റി അംഗം പി പി യൂസഫ് എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തതായി ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് അറിയിച്ചു.
കൊളച്ചേരിയിലെ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് താഴിട്ടു പൂട്ടിയ സംഭവത്തിൽ അഞ്ച് കോൺഗ്രസ്സ് പ്രവർത്തകർക്ക് സസ്പെൻഷൻ