ചേലേരി :- മയക്കുമരുന്നിനെതിരെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ രുപീകരിച്ച ജനകീയ കമ്മിറ്റിയുടെ നാലാമത്തെ യോഗത്തിൽ സിവിൽ പോലീസ് ഓഫീസർ NP സന്തോഷ് ബോധവൽക്കരണ ക്ലാസ് എടുത്തു.
മെമ്പർ ഇ കെ അജിത,എം.പി . പ്രഭാവതി,എം വി രാംദാസ് എന്നിവർ സംസാരിച്ചു.,എം.പി. സജിത് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.രഘുനാഥൻ(നളന്ദ ക്ളബ്) സ്വാഗതവും ജിനേഷ് ബി യം (സിക്സ് ടു സിക്സ്ടി) നന്ദിയും പറഞ്ഞു.