മയ്യിൽ:- ചെന്താര കലാ കായിക വേദി , DYFI കാട്ടിലെപീടിക യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മയ്യിൽ MMC ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് മയ്യിൽ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ സി കെ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു. ക്യാമ്പിൽ MMC ഹോസ്പിറ്റൽ ഡോ.ഹാറൂൺ സലാം പരിശോധനാ നടത്തി. ക്യാമ്പിൽ രക്തഗ്രൂപ്പ് നിർണ്ണയവും ജീവിത ശൈലി രോഗ നിർണ്ണയവും 'MMC NEIGHBOURS CARD' വിതരണവും നടത്തി.