'സ്കൂളുകളിൽ ദേശാഭിമാനി'കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽപി സ്കൂളിൽ തുടക്കമായി


കൊളച്ചേരി :-
സ്കൂളുകളിൽ ദേശാഭിമാനി പദ്ധതിയുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് വനിതാ സഹകരണ സംഘം കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽപി സ്കൂളിൽ സ്പോൺസർ ചെയ്യുന്ന ദേശാഭിമാനി പത്രത്തിന്റെ വിതരണോൽഘാടനം പി.സി അഷ്റഫ് മാസ്റ്റർക്ക് പത്രം കൈമാറി ശ്രീധരൻ സംഘമിത്ര നിർവ്വഹിച്ചു.

ലോക്കൽ കമ്മിറ്റി അംഗം പി.പി കുഞ്ഞിരാമൻ ,ബ്രാഞ്ച് സെക്രട്ടറി എം.ഗൗരി, PTA പ്രസിഡന്റ്  ടി.വി സുമിത്രൻ മദേഴ്സ് ഫോറം പ്രസിഡന്റ നമിത പ്രദോഷ് പങ്കെടുത്തു.

Previous Post Next Post