കണ്ണൂർ: - പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച കണ്ണൂർ ബ്ലോക്ക് തല സെഷൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.സി.ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ജംഷീറ, ചിറക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി.വത്സല കെ., കല്യാശ്ശേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ രവി എന്നിവർ ആശംസ അർപ്പിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ.അശോകൻ പാഠ്യപദ്ധതി ചർച്ച വിശദികരിച്ചു. ഡയറ്റ് ഫാക്കൽറ്റി ശ്രീമതി. ബീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, പഞ്ചായത്തുകളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയുടെ ഭാഗമായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ .അബ്ദുൾ നിസാർ വായിപ്പറമ്പ് ആധ്യക്ഷം വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .വിനോദ് കുമാർ സ്വാഗതവും ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീ.പ്രകാശൻ നന്ദിയും പറഞ്ഞു.
ജില്ലാതല ചർച്ച നവം 29ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടക്കും.