പുഴാതി :- ലോകകപ്പിനോട് അനുബന്ധിച്ച് പുഴാതി സെൻട്രൽ യുപി സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തി. ഗ്രാൻഡ് സ്പോർട്സ് അരീന, പട്ടേൽ റോഡിൽ വ്യത്യസ്ത ടീമുകളെ പ്രതിനിധാനം ചെയ്തുകൊണ്ട് കുട്ടികൾ കളത്തിൽ ഇറങ്ങി.
ഫുട്ബോൾ ടൂർണ്ണമെൻറ് പ്രമോദ് മാസ്റ്റർ ഉൽഘാടനം ചെയ്തു. മുസ്തഫ മാസ്റ്റർ സജീർ മാസ്റ്റർ ശ്രീകുമാർ എന്നിവർ കളികൾ നിയന്ത്രിച്ചു. ആൺകുട്ടികളും പെൺകുട്ടികളും കളത്തിൽ ഇറങ്ങി. ഗ്രാൻഡ് സ്പോർട്സ് അരീന ടർഫ് കുട്ടികൾക്ക് പ്രത്യേക ആവേശം പകരുന്നതായിരുന്നു.