കൊളച്ചേരി:- ഖത്തർ ലോകകപ്പ് 2022 നെ അനുസ്മരിച്ചു കൊണ്ട് കൊളച്ചേരി എയുപി സ്കൂൾ കുട്ടികൾ അവരുടെ ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞു കൊണ്ട് സ്കൂളിലെത്തി. ബ്രസീൽ ,അർജന്റീന, പോർച്ചുഗൽ എന്നീ ടീമുകളുടെ ആരാധകരാണ് സ്കൂളിൽ ഭൂരിപക്ഷം പേരും. അത്കൊണ്ട് തന്നെ ഇവർക്കായിട്ട് ഒരു സൗഹൃദ ഫുട്ബോൾ മത്സരം നടത്തി.
ഫൈനലിൽ പോർച്ചുഗൽ അർജന്റീന മാറ്റുരച്ചപ്പോൾ 1-1 സമനിലയിൽ പിരിഞ്ഞു തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലൂടെ പോർച്ചുഗൽ ജേതാക്കളായി. വിജയികൾക്ക് വേണ്ടി എച്ച് എം സദാനന്ദൻ മാസ്റ്റർ ട്രോഫി സമ്മാനിച്ചു. സഹീർ മാസ്റ്റർ കളിയെ നിയന്ത്രിച്ചു.തുടർന്ന് കുട്ടികളുടെയും ടീച്ചേർസിന്റെയും ഗോളടി മത്സരം നടത്തി.