മയ്യിൽ :- കുറ്റ്യാട്ടൂരിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ദീർഘകാലമായി കുറ്റ്യാട്ടൂരിലെ പൊതുജന വായനശാലയുടെ പ്രസിഡണ്ടും, ജില്ലയിലെ ഏറ്റവും നല്ല ഗ്രന്ഥശാലാ പവർത്തകർക്കുള്ള അവാർഡ് ജേതാവും , പെൻഷനേഴ്സ് യൂനിയൻ നേതാവുമായ കെ. പത്മനാഭൻ മാസ്റ്റരുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ "കലർപ്പില്ലാ കഥക "ളുടെ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ എൻ.ശശിധരൻ പ്രകാശിപ്പിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. റജി പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
വി. മനോമോഹനൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ കുറ്റ്യാട്ടൂർ സഹകരണ ബേങ്ക് ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കവിയും ഗ്രന്ഥശാലാ പ്രവർത്തകനുമായ ഇ.പി.ആർ. വേശാല പുസ്തകാസ്വാദനം നടത്തി. ശേഖർജി, അക്ഷരഗുരു കവിയൂർ രാഘവൻ, കെ.നാണു, പി.വി. അച്ച്യുതൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ , സി.പത്മനാഭൻ, പി.പി.രാഘവൻ മാസ്റ്റർ, സി.കെ. ജനാർദ്ദനൻ നമ്പ്യാർ, കവയിത്രി രതി കണിയാരത്ത്, മാകന്ദം പത്രാധിപർ എം.വി. കുറ്റ്യാട്ടൂർ , പ്രദീപൻ കുറ്റ്യാട്ടൂർ , എ.കെ.രാമചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. എം.ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും, എം.സരോജിനി ടീച്ചർ നന്ദിയും പറഞ്ഞു.