ചേലേരി :- ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ്മ പഠന വിദ്യാലയത്തിന്റെ അഞ്ചാം വാർഷിക ഏകദിന ശിബിരം കാഞ്ഞങ്ങാട് ശ്രീ ശങ്കരം സനാതന ധർമ്മ പഠന കേന്ദ്രം മഠാധിപതി സ്വാമി ഭൂമാനന്ദപുരി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ പി.കെ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ച ആചാര്യ സഭയിൽ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ.വി. മനോജ് മാസ്റ്റർ, നാരായണൻ മാസ്റ്റർ, നിതിൻ നാങ്ങോത്ത്, ഷാജി കരിപ്പത്ത്, സിദ്ധാർഥ് നമ്പ്യാർ, ബൈജു ഭാസ്കർ , സി.പി.ഗോപാലകൃഷ്ണൻ ,എം രാജീവൻ ,കെ രവീന്ദ്രൻ സുധാ വിശ്വനാഥൻ പ്രസംഗിച്ചു.