ലഹരി വിരുദ്ധ പെനാൾട്ടി ഷൂട്ട് ഔട്ടും, ബ്രസീൽ അർജൻ്റീന സൗഹൃദ മത്സരവും നടത്തി


കൊളച്ചേരി :-
മുല്ലക്കൊടി കോ.ഓപ് റൂറൽ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ''വെൽഫെയർ & ആർട്സ് സൊസൈറ്റി ഓഫ് മുല്ലക്കൊടി റൂറൽ ബേങ്ക് എംപ്ളോയീസ്'' ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ആരവങ്ങൾ ഉയർത്തി ലഹരി മാഫിയക്കെതിരെ പാടീക്കുന്ന് എമിറേറ്റ്സ് ടർഫിൽ ബ്രസീൽ ,അർജൻറീന ടീമുകൾ അണിനിരന്ന സൗഹൃദ ഫുട്ബോൾ മത്സരവും, ജീവനക്കാരുടെ പെനാൾട്ടി ഷൂട്ട് ഔട്ടും സംഘടിപ്പിച്ചു. 

മത്സരങ്ങൾ ബേങ്ക് പ്രസിഡണ്ട് ശ്രീ.പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് സിക്രട്ടറി സി.ഹരിദാസൻ സംസാരിച്ചു. സി.രജുകുമാർ അധ്യക്ഷത വഹിച്ചു. കെ.വി.രാജേഷ് സ്വാഗതം പറഞ്ഞു.



Previous Post Next Post