കൊളച്ചേരി:- പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നണിയൂർ എ എൽ പി സ്കൂൾ ജനകീയ ചർച്ച സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ കെ.പി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു BRC കോർഡിനേറ്റർ ശങ്കരനാരായണൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. എച്ച് എം സംഗീത കെ.സി സ്വാഗതവും പിടി എ പ്രസിഡന്റ് എ ഷാജി അധ്യക്ഷതയും വഹിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സംഘാംഗങ്ങൾ ചർച്ച നടത്തി നിർദേശങ്ങൾ സമർപ്പിച്ചു.