കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് കേരളോത്സവത്തിന് തവളപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുഡ്ബാൾ മത്സരത്തോടെ തുടക്കമായി.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.കേരളോത്സവം സപോർട്സ് കമ്മിറ്റി ചെയർമാൻ കെ മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.കൊളചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സജ്മ,ആരോഗ്യ വിദ്യഭ്യാസ കമ്മിറ്റി ചെയർമാൻ ബാലസുബ്രമണ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റിവികസന കാര്യ ചെയർമാൻ കെ പി അബ്ദുസലാം, ക്ഷേമ കാര്യ ചെയർ പേഴ്സൺ അസ്മ കെ വി, മെമ്പർമാരായ പി വി വത്സൻ മാസ്റ്റർ, കെ പ്രിയേഷ്, ഇ കെ അജിത, വി വി ഗീത, കെ സി സീമ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു.
ഇന്ന് നടന്ന മത്സരത്തിൽ ഭാവന കരിങ്കൽ കുഴിയെ എതിരില്ലാത്ത ഒരു ഗോളിന് ഗദ്ദാഫി കമ്പിൽ പരാജയപ്പെടുത്തി.
നാളെ ശനിയാഴ്ച രാവിലെ 6 .30 ന് യുവ ശക്തിചേലേരിയും, എവർഗ്രീൻ കയരളം മൊട്ടയും, 7 മണിക്ക് സിക്സ്റ്റി ചേലേരിയും അഴിക്കോടൻ സ്പോർട്സ് ക്ലബ് പാട്ടയവും തമ്മിലുള്ള മത്സരം ഇതേ ഗ്രൗണ്ടിൽ നടക്കും.
നാളെ ശനിയാഴ്ച കമ്പിൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് അതലറ്റിക് മത്സരങ്ങളും നടക്കും.