സി കെ മൊയ്തു ഹാജിയുടെ മൂന്നാം ചരമ വാർഷികദിനം ആചരിച്ചു

 


കൊളച്ചേരി :- പ്രമുഖ കോൺഗ്രസ് നേതാവും കൊളച്ചേരി പഞ്ചായത്തിലെ സാമൂഹ്യ-സാംസ്കാരിക സഹകരണ രംഗത്തെ നിറസാന്നിധ്യമായിരുന്ന സി കെ മൊയ്തു ഹാജി യുടെ മൂന്നാം ചരമ ദിനത്തോടനുബന്ധിച്ച് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ബ്ലോക്ക് മൈനോറിറ്റി കോൺഗ്രസ് ഡിപ്പാർട്ട്മെൻറ് ചേർന്ന്   അനുസ്മരണ യോഗം സംഘടിപ്പിച്ചു.അനുസ്മരണ യോഗം ഡിസിസി ജന.സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.

മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിന് കോൺഗ്രസ് ശക്തിപ്പെടണം എന്ന് ആഗ്രഹിച്ച നേതാവായിരുന്നു സി കെ മൊയ്തു ഹാജി എന്നും സി കെ യുടെ നിര്യാണം മൂലം കോൺഗ്രസ് പ്രസ്ഥാനത്തിലുണ്ടായ വിടവ് ഇന്നും ഒരു ശൂന്യതയായി നിലനിൽക്കുന്നു എന്നും  അദ്ദേഹം പറഞ്ഞു.

 ഭാരതത്തിൻറെ ജനാധിപത്യ മതേതര സങ്കൽപ്പങ്ങൾ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കോൺഗ്രസ് ശക്തി പ്രാപിക്കണമെന്ന വിശ്വസിച്ചു അതിനുവേണ്ടി ജീവിതകാലം മുഴുവൻ പ്രയത്നിച്ച പ്രമുഖ നേതാവായിരുന്നു സി കെ മൊയ്തു ഹാജി എന്നും അദ്ദേഹം കൂട്ടി ചേർത്തു .

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എം. ശിവദാസൻ അധ്യക്ഷത വഹിച്ചു .മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ കെ.ആർ. അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. 

ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ ദാമോദരൻകൊയിലേരിയൻ ,കെ എസ് എസ് പി യെ ബ്ലോക്ക് പ്രസിഡണ്ട് കെ പി ചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ,മജീദ് പഴശ്ശി,ജവഹർ ബാല മഞ്ച് ബ്ലോക്ക് ചെയർമാൻ മുസ്തഫ മാസ്റ്റർ തുടങ്ങിയവർ സി കെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

മൈനോറിറ്റി കോൺഗ്രസ് ജില്ലാ കോഡിനേറ്റർ സി എച്ച് മൊയ്തീൻകുട്ടി സ്വാഗതവും കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബഹ്മണ്യൻ നന്ദിയും പറഞ്ഞു.

Previous Post Next Post