കണ്ണൂർ:-മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സി ഐ ടി യു വിൻ്റെ ആഭിമുഖ്യത്തിൽ യൂണിയൻ സ്ഥാപക സിക്രട്ടറിയും മലബാർ ദേവസ്വം ബോർഡ് അംഗവുമായിരുന്ന എ.വേണുഗോപാലൻ രണ്ടാം ചരമവാർഷിക ദിനാചരണം പറശ്ശിനിക്കടവ് വെച്ച് ടി.കെ.സുധിയുടെ അധ്യക്ഷതയിൽ ടി. ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സി.ഐ ടി യു ജില്ലാ സിക്രട്ടറി കെ.അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. എ. ആനന്ദൻ, മോഹനചന്ദ്രൻ ചുഴലി ആശംസകളർപ്പിച്ച് സംസാരിച്ചുകെ.രവീന്ദ്രൻ സ്വാഗതവും പ്രകാശൻ പള്ളികുന്ന് നന്ദിയും പറഞ്ഞു