നാറാത്ത് :-ചിദഗ്നി സനാതന ധർമ്മ പാഠശാല സംഘടിപ്പിക്കുന്ന നാമ വൈഭവ യജ്ഞത്തോട നുബന്ധിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 5 വനിതകളെ പുരസ്കാരം നൽകി ആദരിക്കുന്നു. ജ്യോതിഷ രംഗത്തെ സേവനങ്ങൾ മുൻനിർത്തി ജയശ്രീ ജയരാജ് കണ്ണൂർ, ലോക പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യൻപട്ടം നേടിയ പ്രിയ പ്രമോദ് കയരളം, സേവന മേഖലയിലെ പ്രവർത്തന മികവിന് ഡോ: പ്രമീള ജയറാം പള്ളിക്കുന്ന്, കലാരംഗത്തെ സേവനങ്ങൾ മുൻനിർത്തി ശ്രീലത വാര്യർ കണ്ണൂർ, സൈക്കോളജിയിലും കൗൺസിലിംങ്ങിലും മികവ് തെളിയിച്ച സുജാത എൻ പയ്യന്നൂർ, എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. നവംബർ 20ന് മൂന്ന് മണിക്ക് നാറാത്ത് ഭാരതി ഹാളിൽ നടക്കുന്ന സഹസ്രനാമ വൈഭവ യജ്ഞ സമർപ്പണ വേദിയിൽ വച്ച് അഞ്ചുപേർക്കും വനിതാരത്ന പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ അറിയിച്ചു.