ചേലേരി :- രാഷ്ട്ര ശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിൻ്റെ ജന്മദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.
ചേലേരി മുക്ക് ബസാറിൽ നടത്തിയ ആഘോഷ പരിപാടികൾ DCC ജനറൽ സെക്രട്ടറി കെ.സി.ഗണേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.യം.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. നെഹ്റുവിനെ അനുസ്മരിച്ച് കൊണ്ട് ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ സംസാരിച്ചു. ബ്ലോക്ക് സിക്രട്ടറി പി.കെ.രഘുനാഥൻ സ്വാഗതവും ബൂത്ത് പ്രസിഡണ്ട് കെ.ഭാസകരൻ നന്ദിയും പറഞ്ഞു.