കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം; കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിന് അഭിമാനകരമായ നേട്ടം



തലശ്ശേരി:- തലശ്ശേരിയിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2022 ൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനകരമായ നേട്ടം.
ജില്ലാതല ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ മുഹമ്മദ് നാഫിഹ് കെ പി ഇലക്ട്രോണിക്സിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന ശാസ്ത്രമേളയിലേക്ക് യോഗ്യത നേടി.

അഭിമന്യു ഇ പി ഹയർ സെക്കൻഡറി വിഭാഗത്തിൽ  രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന ശാസ്ത്രമേളയിലേക്ക് യോഗ്യത നേടി.

ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ PRODUCT USING REXIN CANVAS & LEATHER വിഭാഗത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന ശാസ്ത്രമേളയിലേക്ക് യോഗ്യതനേടി.
ത്രെഡ് പാറ്റേൺ മത്സരത്തിൽ നിദ എം വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി







Previous Post Next Post