നാറാത്ത് :- വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടത് സർക്കാരിനെതിരെ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധം നടത്തി.പ്രതിഷേധ പ്രകടനം ദേശസേവ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് കണ്ണാടിപ്പറമ്പ് ചുറ്റി ടൗണിൽ സമാപിച്ചു.
പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി വി അബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ട്രഷറർ എം വി ഹുസൈൻ, കെ എൻ മുസ്തഫ, അഷ്‌കർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ജന : സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ് ,പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ, സെക്രട്ടറി ഇർഫാദ് പുല്ലൂപ്പി, ട്രഷറർ മുസമ്മിൽ കെ എം, മുഹമ്മദലി ആറാം പീടിക ഷിനാജ് കെ കെ, സൈഫുദ്ധീൻ നാറാത്ത്, മുസമ്മിൽ പുല്ലൂപ്പി, ഇൻഷാദ് മൗലവി, സഫ്‌വാൻ നിടുവാട്ട്,ഷഫീഖ് പി ടി, ഹാരിസ് ആറാം പീടിക, സമദ് നാറാത്ത്, മേമി നാറാത്ത്, മിസ്ബാഹ് പുല്ലൂപ്പി അജ്നാസ് പാറപ്പുറം ത്വയ്യിബ് , സഫ്വാൻ പുല്ലൂപ്പി എന്നിവർ നേതൃത്വം നൽകി.