കൊളച്ചേരി :- ഓരോ നിമിഷങ്ങളിലും മിന്നും കാഴ്ച്ച സമ്മാനിച്ച് കാണികളെ ആവേശതിമിർപ്പിലാക്കി ബ്രസീലിന്റെയും അർജന്റീനയുടെയും കരിങ്കൽകുഴിയിലെ ഫാൻസ് സൗഹൃദ മത്സരം നടത്തി.
ഭാവന കരിങ്കൽ കുഴിയുടെ ആഭിമുഖ്യത്തിൽ നടന്ന സൗഹൃദ മത്സരം കെ രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എ രമേശൻ അധ്യക്ഷത വഹിച്ചു.
ഒന്നിനെതിരെ രണ്ട് ഗോളടിച്ച് വിജയികളായ ബ്രസീലിനു ഭാവന സെക്രട്ടറി രെജു കരിങ്കൽകുഴി സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ അഭിഷേക് പ്രേം മികച്ച പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു .