പുഴാതി :- പുഴാതി സെൻട്രൽ സ്കൂളിലെ വീട്ടുമുറ്റ വായന സദസ്സ് ദേവിക ഹരിദാസിന്റെ വീട്ടുമുറ്റത്ത് നടന്നു. ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഗൗരി ചടങ്ങ് ഉദ്ഘാടനം ചെയ്തു .
പിടിഎ പ്രസിഡണ്ട് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. HM പ്രമോദ് മാസ്റ്റർ സ്വാഗതവും സന്തോഷ് മാസ്റ്റർ ക്ലാസും അവതരിപ്പിച്ചു .അനുരഞ്ജു മാസ്റ്ററുംഅപർണ ടീച്ചറും ആശംസ നേരുന്നു. നിത ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ വായനയുമായ് ബന്ധപ്പെട്ട് അവതരണങ്ങൾ നടത്തി . രക്ഷിതാക്കളും പുസ്തക പരിചയം നടത്തി.