സ്നേഹം വിളമ്പി പാഠം പഠിച്ച് കയരളം നോർത്ത് എ എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസുകാർ

 


മയ്യിൽ:-പാഠപുസ്തകത്തിലെ പാഠങ്ങൾ കേവലം പരീക്ഷയ്ക്കായുള്ള പഠനം മാത്രമല്ലെന്നും ആ പാഠങ്ങളെല്ലാം പ്രയോഗികതലത്തിലുള്ളതാണെന്നും നമ്മുടെ നവീന പാഠ്യപദ്ധതി പറഞ്ഞുവെക്കുമ്പോൾ അത് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് ഈ കുരുന്നുകൾ. ഒന്നാം ക്ലാസിലെ കുരുന്നുകൾ സ്‌കൂളിലെ മുഴുവൻ കൂട്ടുകാർക്കും സ്നേഹം വിളമ്പിയപ്പോൾ സ്‌കൂളാകെ ആഘോഷ പ്രതീതി സമ്മാനിച്ചു. 

ഒരുമയുടെ ആഘോഷം എന്ന പാഠഭാഗത്തിന്റെ ഭാഗമായാണ് ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ സ്‌കൂളിൽ സദ്യ ഒരുക്കിയത്. കുട്ടികളും രക്ഷിതാക്കളും ചേർന്നാണ് വീടുകളിൽ നിന്ന് സദ്യ ഒരുക്കിയത്. ഓരോരാളും അവർക്കിഷ്ടപെട്ട വിഭവങ്ങൾ ഏറ്റെടുത്തപ്പോൾ സദ്യ റെഡി. സാമ്പാർ, അവിയൽ, പപ്പടം, കൂട്ടുകറി, പച്ചടി തുടങ്ങി പാല്പായസം അടക്കം എല്ലാ വിഭവങ്ങളും അവരൊരുക്കി. കുട്ടികളുടെ ഈ കൂട്ടായ്മയ്ക്ക് ക്ലാസ് അദ്ധ്യാപിക എം പി നവ്യ നേതൃത്വം നൽകി.

Previous Post Next Post