കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ ക്ഷേത്രം ,പള്ളി കമ്മിറ്റി ഭാരവാഹികളുടെ അടിയന്തിര മീറ്റിങ് ചേർന്നു

 


കൊളച്ചേരി:-ഉത്സവങ്ങളിലും, ഉറൂസുകളിലും ഉണ്ടാവാൻ സാധ്യതയുള്ള ഭക്ഷ്യവിഷബാധ മറ്റും ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രഥമിക ആരോഗ്യ കേന്ദ്രം കൊളച്ചേരി ഭക്ഷ്യ സുരക്ഷ വിഭാഗം  നേതൃത്വത്തിൽ ക്ഷേത്രം പള്ളി കമ്മിറ്റി ഭാരവാഹികളുടെ മീറ്റിങ് വിളിച്ചു ചേർത്തുഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ  കെ പി അബ്ദുൾ മജീദ് അദ്ധക്ഷത വഹിച്ചു 

ഉത്സവങ്ങളിൽ പാലിക്കേണ്ട മുൻകരുതൽ ഭക്ഷണം പാചകം,വിതരണം. സൂക്ഷിപ്പ്  ചെയ്യുമ്പോൾ  പാലിക്കേണ്ട കാര്യങ്ങൾ, ശുചിത്വം മാലിന്യം സംസ്കരണം, കുടിവെള്ള പരിശോധന തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനീഷ് ബാബു. കെ ഭക്ഷ്യ സുരക്ഷ ഓഫീസർ ജിതിൻ എന്നിവർ വിശദീകരിച്ചു.

തുടർന്ന് നിർദേശങ്ങൾ അടങ്ങിയ നോട്ടീസ്  പങ്കെടുത്തവർക്ക് നൽകി.മീറ്റിങ്ങിൽ വികസന സ്ഥിരം സമിതി ചെയർമാൻ ശ്രീ അബ്ദുൾ സലാം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബാലസുബ്രഹ്മണ്ണ്യൻ അസിസ്റ്റന്റ് സിക്രട്ടറി ഷിഫാലുദ്ധീൻ എന്നിവർ സംബന്ധിച്ചു.




Previous Post Next Post