മയ്യിൽ :- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന യുവജനവേദി,പവർ സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഖത്തറിൽ നടക്കുന്ന ലോകഫുട്ബോൾ മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി ഗോൾ ചലഞ്ച് മത്സരം സംഘടിപ്പിച്ചു.
സി.ആർ.സി.പ്രസിഡണ്ട് കെ.കെ.ഭാസ്കരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മയ്യിൽ യങ്ങ് ചലഞ്ചേർസ് ക്ലബ്ബ് പ്രസി ഡണ്ട് എം.വി.കുഞ്ഞിരാമൻ മാസ്റ്റർ മത്സരം ബോൾ കിക്ക് ചെയ്തു കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. ലോകം മുഴുവൻ ഖത്തറിൽ നടക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയമായ ഫുട്ബോൾ എന്ന കളിയുടെ മാസ്മരികതയിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് സംഘടിപ്പിക്കപ്പെട്ട ഗോൾ ചലഞ്ച് മത്സര പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സി.ആർ.സി.സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു.പി.കെ.നാരായണൻ മത്സരത്തെ സംബന്ധിച്ച നിബന്ധനകൾ അവതരിപ്പിച്ചു.കെ.ചന്ദ്രൻ, വിശ്വൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
കാണികളുടെ നിർലോപമായ കയ്യടികളുടെ അകമ്പടിയോടെ ആവേശപൂർവ്വം മുപ്പത്തൊന്നു പേർ പങ്കെടുത്ത മത്സരത്തിൽ വി.വി.ഹരിനന്ദ്, എം.വിനായക് എന്നിവർ തുല്യ പോയിൻ്റുകൾ നേടി കാഷ് പ്രൈസ് പങ്കിട്ടെടുത്തു.