കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 31 മുതൽ നടന്നു വന്ന പത്താമത് മഹാരുദ്രയജ്ഞത്തിന് വിശേഷ ചടങ്ങായ വാസോർ ധാരയോടെ പരിസമാപ്തിയായി .
എല്ലാ ദിവസവും വിവിധ വിശേഷാൽ പൂജകളും ചടങ്ങുകളും തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിൽ നടന്നു. അഭൂതപൂർഷമായ ഭക്തജനത്തിരക്കിന് യജ്ഞവേദി സാക്ഷ്യം വഹിച്ചു.