വിലക്കയറ്റത്തിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

 


കമ്പില്‍:-വിലക്കയറ്റത്തിനെതിരെ നാറാത്ത്, കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി കമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം മുസ്‌ലിംലീഗ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ.വി ഹാരിസ് ഉദ്ഘാടനം ചെയ്തു. കെ.കെ മുസ്തഫ അധ്യക്ഷനായി. കബീര്‍ കണ്ണാടിപ്പറമ്പ്, കെ.കെ ഷിനാജ്, അഷ്‌ക്കര്‍ കണ്ണാടിപ്പറമ്പ്, അസീസ് പാമ്പുരുത്തി, ഷാഹുല്‍ ഹമീദ് പ്രസംഗിച്ചു. കെ.എന്‍ മുസ്തഫ, മുനീര്‍ മേനോത്ത്, സി കുഞ്ഞഹമ്മദ് ഹാജി, എ.പി അബ്ദുല്ല, എം.വി ഹുസൈന്‍, പി.പി ശംസുദ്ദീന്‍, സലാം കമ്പില്‍, ജാബിര്‍ പാട്ടയം, ഷാജിര്‍ കമ്പില്‍, നിസാര്‍ കമ്പില്‍, മന്‍സൂര്‍ പാമ്പുരുത്തി സംബന്ധിച്ചു.

Previous Post Next Post