കലോത്സവ വേദികളിലെ അറബിക് കവിതയിൽ ഉണ്ടൊരു സദാദ് മാഷ് ടച്ച്


കണ്ണൂർ :- 
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് പദ്യം ചൊല്ലലിൽ എവിടെയും കാണാം ഒരു 'സദാദ് ടച്ച്‌'.ഒന്നാം സ്ഥാനം ഉൾപ്പെടെ ലഭിച്ച കവിതകളുടെ രചയിതാവ് ഒരാൾ തന്നെ.

 കൊളച്ചേരി പള്ളിപ്പറമ്പ് സ്വദേശിയും ചേലേരി മാപ്പിളാ ഗവണ്മെന്റ് എൽ പി സ്കൂൾ അധ്യാപകൻ എം അഹമദ് സദാദിന്റെ  കവിതകളുമായാണ് മിക്ക വിദ്യാർത്ഥികളും വേദിയിലെത്തിയത്.

   യു പി വിഭാഗത്തിൽ പത്തോളം പേരും ഹൈസ്കൂൾ വിഭാഗത്തിൽ ആറോളം പേരും ഇദ്ദേഹത്തിന്റെ കവിതകളാണ് ആലപിച്ചത്. യു പി വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചതും ഇദ്ദേഹം എഴുതിയ കവിതക്ക്‌ തന്നെ.

  ഇതിനകം ഇരുപതോളം അറബിക് കവിതകൾ അഹ്മദ് സദാദിന്റെതായുണ്ട്.

Previous Post Next Post