മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, കോറളായി, എരിഞ്ഞിക്കടവ് ബൂത്ത് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കൊളേക്കരകത്ത് സത്താർ, മാമ്പിയിൽ നജീബ് അനുസ്മരണം കോറളായി പാലത്തിനു സമീപം സംഘടിപ്പിച്ചു.
പി പി. മമ്മു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.പി.സി.സി. അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ കെ.സി. ഗണേശൻ , യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം പ്രസിഡണ്ട് കെ.പി.ശശീധരൻ , മൈനോറിറ്റി കോൺഗ്രസ് ജില്ല കൺവീനർ സി.എച്ച്. മൊയ്തീൻക്കുട്ടി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ, ഇ.കെ. മധു , ടി.വി. അസൈനാർ , പ്രജീഷ് കോറ ളായി എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് കുഞ്ഞി എരിഞ്ഞിക്കടവ്, ടി. നാസർ, ഫാഹിം എരിഞ്ഞിക്കടവ്, കെ.സി. നാസർ,കെ.പി. അബു, കെ. നൗഷാദ് , ജിനീഷ് ചാപ്പാടി, മുഹസിൻ കോറളായി എന്നിവർ നേതൃത്വം നല്കി.