വിദ്യാലയത്തിൽ ദേശാഭിമാനി; CPMകൊളച്ചേരി ലോക്കൽ തല ഉദ്ഘാടനം നടത്തി




 

 

പള്ളിപ്പറമ്പ്:-
വിദ്യാർഥികളിൽ പത്രവായനശീലം വളർത്തുന്നതിന് വേണ്ടി എല്ലാ സ്കൂളുകളിലും ദേശാഭിമാനി വിതരണം ചെയ്യുന്നതിന്റെ കൊളച്ചേരി ലോക്കൽ തല ഉദ്ഘാടനം നടത്തി.

പള്ളിപറമ്പ് ഗവ: മാപ്പിള എൽപി സ്കൂളിൽ CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം. ദാമോദരൻ വിതരണോദ്ഘാടനം നടത്തി.

നണിയൂർ ALP സ്കൂളിൽ കൊളച്ചേരി പഞ്ചായത്ത് വനിതാ സഹകരണ സംഘം ഡയരക്ടർ പ്രീത സെക്രട്ടറി കെ. ദീപയും കമ്പിൽ മാപ്പിള ALP സ്കൂളിൽ  ഏരിയാ കമ്മിറ്റി അംഗം പി.വി വത്സൻ മാസ്റ്ററും,കമ്പിൽ ALP സ്കൂളിൽ  (ചെറുക്കുന്ന് ) ലോക്കൽ കമ്മിറ്റി അംഗം സി.സത്യനും വിതരണം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം ശ്രീധരൻ , സി.സത്യൻ എ.പി സുരേഷ് , എം.രാമചന്ദ്രൻ ബ്രാഞ്ച് സെക്രട്ടറി സി.സജിത്ത്  പിടിഎ പ്രസിഡന്റുമാർ പങ്കെടുത്തു.




Previous Post Next Post