പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കണം - KSSPA


മയ്യിൽ :- 
ക്ഷാമാശ്വാസം അനുവദിക്കാതെയും, വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങളുടെ കുടിശ്ശിക തടഞ്ഞുവെച്ചും, മെഡി സിപ്പ് ചികിത്സാ പദ്ധതി അട്ടിമറിച്ചും പെൻഷൻ കാരെ ദുരിതത്തിലാക്കിയ സർക്കാർ നടപടി അവസാനിപ്പിച്ച് പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കെ.എസ്.എസ്.പി.എ കൊളച്ചേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. 

മയ്യിൽ ഗാന്ധിഭവനിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി കെ.സി.രാജൻ, സി.ശ്രീധരൻ മാസ്റ്റർ, സി.വാസു മാസ്റ്റർ, ടി.കുഞ്ഞികൃഷ്ണൻ, കെ.പി.ശശിധരൻ, പി.കെ.പ്രഭാകരൻ, എം.ബാലകൃഷ്ണൻ, കെ.സി. രമണി, ടി.പി. പുരുഷോത്തമൻ, സി.ഒ. ശ്യാമള ടീച്ചർ, പി.ശിവരാമൻ, സി.വിജയൻ, എൻ.കെ.മുസ്തഫ എന്നിവർ പ്രസംഗിച്ചു

ഭാരവാഹികളായി കെ.പി. ചന്ദ്രൻ - പ്രസിഡണ്ട് , എം.ബാലകൃഷ്ണൻ - സെക്രടരി ,.. മുരളിമാസ്റ്റർ - ട്രഷറർ , വനിതാഫോറം ഭാരവാഹികളായി കെ.സി. രമണി ടീച്ചർ - പ്രസിഡണ്ട് , സി.ഒ. ശ്യാമള ടീച്ചർ , സെക്രട്ടരി എന്നിവരെയും തെരഞ്ഞെടുത്തു.










Previous Post Next Post