കണ്ണാടിപ്പറമ്പ് : മഹാരുദ്രയജ്ഞം നടക്കുന്ന വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ചിത്രകാരൻ അനജ് കണ്ണാടിപ്പറമ്പ് മരപ്പൊടിയിൽ തീർത്ത യജ്ഞാചാര്യൻ കീഴിയേടം രാമൻ നമ്പൂതിരിയുടെ ചിത്രം ശ്രദ്ധയാകർഷിച്ചു. ചെറിയൊരു സമയം കൊണ്ട് കാലുകൾ കൊണ്ടാണ് ഈ വിസ്മയം തീർത്തത്. യജ്ഞാചാര്യൻ തന്നെ അനജിനു പാരിതോഷിതങ്ങൾ നൽകുകയും ചെയ്തു.