കണ്ണാടിപ്പറമ്പ് മഹാരുദ്രയജ്ഞം വെള്ളിയാഴ്ച വസോർധാരയോടെ സമാപിക്കും

 


കണ്ണൂർ:- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിലെ പത്താമത് മഹാരുദ്രയജ്ഞം വെള്ളിയാഴ്ച യജ്ഞത്തിൻ്റെ പ്രധാന ചടങ്ങായ വസോർ ധാരയോടെ സമാപിക്കും. ഒക്ടോബർ 31 തുടങ്ങിയ യജ്ഞത്തിന് എല്ലാ ദിവസവും രാവിലെ 5 മണിക്ക് അഷ്ട ദ്രവ്യ ഗണപതി ഹോമം, രുദ്ര ജപം, രുദ്ര കലശ പൂജ, കലശം എഴുന്നള്ളിപ്പ് കലശാഭിഷേകം വിശേഷാൽ ഉച്ചപൂജ എന്നിവയും വടക്കേ കാവിൽ കലശം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നവകാഭിഷേകം ഉച്ചപൂജ വൈകുന്നേരം ദീപാരാധനക്കു ശേഷം ഭഗവതിസേവ എന്നീ ചടങ്ങുകളുമാണ് ഉണ്ടായിരുന്നത്.

നവംബർ 9 ന് രാത്രി 7.30 ന് ചിറക്കൽ ശ്രീധര മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, നവംബർ 10ന് രാവിലെ 7 മണിക്ക് വിശേഷാൽ മൃത്യുജ്ഞയഹോമവും രാത്രി 7 30ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് 11ന് രാവിലെ രുദ്ര കലശ പൂജക്ക് ശേഷം മഹാരുദ്രത്തിന്റെ വിശേഷാൽ ചടങ്ങായ വസോർധാര യോടെ ചടങ്ങുകൾ സമാപിക്കും ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിലാണ് മഹാരുദ്രയജ്ഞം നടക്കുന്നത് കേരളത്തിൽ അതിരുദ്രമഹാ യജ്ഞം നടന്നതിനുശേഷം തുടർച്ചയായി മഹാ രുദ്ര യജ്ഞം നടക്കുന്ന മൂന്ന് ക്ഷേത്രങ്ങളാണ് നിലവിലുള്ളത് മലബാർ ദേവസ്വം ബോർഡ് കീഴിൽ ഗുരുവായൂർ മമ്മിയൂർ ക്ഷേത്രം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവ ക്ഷേത്രം എന്നിവയും സ്വകാര്യ ക്ഷേത്രമായ പെരിന്തട്ട ശിവക്ഷേത്രവും ആണ് .ഇതിൽ തന്നെ വടക്കേ മലബാറിലെ ഏക ക്ഷേത്രമാണ് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവ ക്ഷേത്രം.

Previous Post Next Post