MSF കിനാക്കൂട്ടം പഞ്ചായത്ത് രൂപീകരണവും കലാപരിപാടിയും സംഘടിപ്പിച്ചു


കമ്പിൽ :-
MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ CH സംസ്കാരിക നിലയം  കമ്പിൽ വെച്ച് കിനാക്കൂട്ടം ബാല കേരളം പഞ്ചായത്ത് കമ്മിറ്റി  രൂപീകരണവും വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു 

      MSF കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട്    ആരിഫ് പാമ്പുരുത്തിയുടെ അദ്ധ്യക്ഷതയിൽ  IUML കണ്ണൂർ ജില്ലാ ജന: സെക്രട്ടറി അബ്ദുൽ കരീം  ചേലേരി ഉദ്ഘാടനം ചെയ്തു.

IUML കൊളച്ചേരി പഞ്ചായത്ത് ജന: സെക്രട്ടറി  അബ്ദുൽ അസീസ്, ഹരിത കണ്ണൂർ ജില്ല ജന: സെക്രട്ടറി  ഫർഹാന ടി.പി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു . msf സംസ്ഥാന കമ്മിറ്റി അംഗം  ജംഷീർ ആലക്കാട്  ക്ലാസ് അവതരണം നടത്തി . msf കൊളച്ചേരി പഞ്ചായത്ത് ജന:സെക്രട്ടറി  റാസിം പാട്ടയം സ്വാഗതവും ഫവാസ് നൂഞ്ഞേരി നന്ദിയും പറഞ്ഞു.

  IUML  കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  KK മുസ്തഫ, msf തളിപ്പറമ്പ്  മണ്ഡലം ജന: സെക്രട്ടറി  ബാസിത്ത് മാണിയൂർ ,MYL കൊളച്ചേരി പഞ്ചായത്ത്  ജന: സെക്രട്ടറി ജാബിർ പാട്ടയം  ,  നിസാർ കമ്പിൽ ,ഷാഹുൽ ഹമീദ്, നാസിഫ , Kc മുഹമ്മദ്ദ് കുഞ്ഞി, നാസിം,മിസ്ബഹ് ,സഹദ് മുഹമ്മദ് ,എന്നിവർ പരിപാടിയിൽ സംഗമിച്ചു.

      കലാപരിപാടിയുടെ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് പാമ്പുരുത്തി ജേതാകളായി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  അബ്ദുൽ മജീദ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ  കെ പി അബ്ദുൽസലാം എന്നിവർ സമ്മാനദാനം നിർവഹിച്ചു.പാമ്പുരുത്തിക്ക് തൊട്ട് പിന്നാലെ  കാരയാപ്പ് ശാഖയും പോയിൻറ് നിലയിൽ ഇടംപിടിച്ചു. 

കിനാക്കൂട്ടം പഞ്ചായത്ത് കമ്മിറ്റിയിലേക്ക് പഞ്ചായത്ത് ക്യാപ്റ്റനായി  ഷസിൻ വൈസ് ക്യാപ്റ്റനായി ഫാത്തിമ്മത്തുൽ ഫിദ ട്രഷററായി നിയാദ് പി പി മെമമ്പർമാരായി റൈഹാൻ കാരയാപ്പ്, റസിൻ ,ജുനൈദ് സി,നാജിയ വികെ എന്നിവരെയും തെരഞ്ഞെടുത്തു.


Previous Post Next Post