ശ്രീകണ്ഠാപുരം :- ഫിഫ വേൾഡ് കപ്പിന്റെ ഭാഗമായി ശ്രീകണ്ഠാപുരം SES കോളേജിൽ (Kannur University) സ്ഥാപിച്ച ഫ്ളക്സുകളും കൊടി തോരണങ്ങളും ഇരുട്ടിന്റെ മറവിൽ ചില സാമൂഹികദ്രോഹികൾ നശിപ്പിച്ച നിലയിൽ.
S.E.S കോളേജ് ഫൈനൽ ഇയർസും മറ്റുവിദ്യാർത്ഥികളും ഒത്തുചേർന്ന് സംഘടിപ്പിച്ച "FIFA 22 MELAM" എന്ന പരിപാടിയുമായി അനുബന്ധിച്ചു കോളേജ് പുറത്ത് സ്ഥാപിച്ച Argentina, Brazil, Portugal, England, Germany തുടങ്ങിയ 32ഓളം രാജ്യങ്ങളുടെ ചെറുതും വലുതുമായ നിരവധി കൊടികളും തോരണങ്ങളും മെസ്സിയുടെയും നെയ്മറുടെയും റൊണാൾഡോയുടെയും ചിത്രം പതിപ്പിച്ച പോസ്റ്ററുകളും ഇന്ത്യൻ ഇതിഹാസം സുനിൽ ചേത്രിയുടെ അടക്കമുള്ള ഫിഫ വേൾഡ് കപ്പിന്റെ ഫ്ലക്സും ഇരുട്ടിന്റെ മറവിൽ ചില സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. കൂടാതെ കൊടികളും തോരണങ്ങളും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
വിദ്യാർഥികൾക്കിടയിലെ ഫുട്ബാൾ ആരാധനയെ അടിച്ചമർത്തുന്ന ഇത്തരത്തിലുള്ള സാമൂഹികദ്രോഹികൾക്ക് എതിരെ ശബ്ദമുയർത്തണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.