കൊളച്ചേരി :- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ 2021-2022 വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബേങ്ക്മെമ്പർമാരുടെ മക്കൾക്ക് മൊമെൻ്റോയും കേഷ് അവാർഡ് വിതരണവും ബേങ്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് അസി: റജിസ്ട്രാർ (ജനറൽ )പി.പി സുനിലൻ നിർവ്വഹിച്ചു .
സെക്രട്ടറി കെ.ഭാസ്ക്കരൻ സ്വാഗതവും ഡയറക്ടർ മാരായകെ.പിമുസ്തഫ ,കെ.വി അസ്മ എന്നിവർ ആശംസയും അസി.സെക്രട്ടറി സന്തോഷ് കുമാർ എം.സി നന്ദിയും പറഞ്ഞു .
ചടങ്ങിൽ ലഹരി ഉപയോഗത്തിനെതിരെ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ എം രാജീവൻ ക്ലാസെടുത്തു.