ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല ഗ്രന്ഥാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷം 2023 ജനവരി മുതൽ ഏപ്രിൽ വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. ആഘോഷ പരിപാടികൾക്ക് പ്രാരംഭം കുറിച്ചു കൊണ്ട് ജനുവരി 1 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വിളംബര ഘോഷയാത്ര ചേലേരിമുക്ക് ബസാറിൽ നിന്നും ആരംഭിച്ച് വായനശാല പരിസരത്ത് സമാപിക്കുന്നു.
മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച വനിതകൾ, ചെണ്ടമേളം, ഒപ്പന, തിരുവാതിര, ദഫ് തുടങ്ങിയ കലാപ്രകടനങ്ങൾ ഘോഷയാത്രക്ക് മാറ്റ് കൂട്ടുന്നു. ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനും നയന മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനും മുഴുവനാളുകളേയും ക്ഷണിക്കുന്നു.