പള്ളിപ്പറമ്പ് : സിറാജുൽ ഉലൂം മദ്രസ ഉറുമ്പിയിൽ ലഹരി വിരുദ്ധ ക്യാമ്പും പൂർവ്വവിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.
പ്രസിഡണ്ട് അബ്ദുല്ല എം.കെയുടെ അധ്യക്ഷതയിൽ സദർ മുഅല്ലിം ലുഖ്മാൻ ഹക്കീം മിസ്ബാഹി ഉദ്ഘാടനം ചെയ്തു. റിയാസ് വേങ്ങാട് (തളിപ്പറമ്പ് RTO) ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ളാഹിർ അമാനി, നഫ്സീർ മൗലവി, അബുബക്കർ ദാരിമി, ദാവൂദ് സഖാഫി,അബ്ദുറഷീദ്, റമളാൻ ഹാജി, മാമു ഹാജി, റാഷിദ്, അർഷാദ്, മൊയ്തീൻ എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഉമ്മർ സഖാഫി സ്വാഗതം പറഞ്ഞു.