മുസ്‌ലിം ലീഗ് കയ്യങ്കോട് ശാഖ സമ്മേളനം ഡിസംബർ 18ന്



 

ചേലേരി :-
മുസ്‌ലിം ലീഗ് കയ്യങ്കോട് ശാഖ സമ്മേളനം നാളെ 18ന്  ഞായറാഴ്ച വിവിധ പരിപാടികളോടെ നടക്കും. കിഴക്കയില്‍ പീടികക്ക് സമീപം അല്‍ഷബാബ് സ്‌ക്വയര്‍ സി വി അബ്ദുല്ല ഹാജി നഗറില്‍ രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

 പത്ത് മണിക്ക് നടക്കുന്ന വനിതാസംഗമം വനിതാലീഗ് സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്യും. പിവി നാസിഫ, എന്‍പി സുമയ്യത്ത്, കെ താഹിറ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പ്രഷര്‍, ഷുഗര്‍ നേത്രപരിശോധന ക്യാമ്പ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ വി കബീര്‍ ഉദ്ഘാടനം ചെയ്യും. 

വൈകുന്നേരം നാല് മണിക്ക് പ്രതിനിധി സമ്മേളനത്തിന് ശാഖാ  മുസ്‌ലിം ലീഗ് സെക്രെട്രി ടി വി മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതം പറയും ശാഖാ പ്രസിഡന്റ് വി വി അബൂബക്കർ സാഹിബിന്റെ അധ്യക്ഷതയിൽ  കൊളച്ചേരി പ്രസിഡന്റ് മുസ്ലിം ലീഗ് പ്രസിഡന്റ്  കോടിപ്പൊയില്‍ മുസ്തഫ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അലി മംഗര പ്രഭാഷണം നടത്തും., ജാബിര്‍ പാട്ടയം, കെഎം നവാസ് പങ്കെടുക്കും.

Previous Post Next Post