ചേലേരി ഈശാന മംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

 


ചേലേരി:- ഈശാനമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിനും ആരാധനാ മഹോത്സവത്തോടും അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം പ്രകൃതി വന്യജീവി സംരക്ഷകൻ വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു 

ആഘോഷ കമ്മിറ്റി പ്രസിഡൻറ് പി വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു മലബാർ ദേവസ്വം കമ്മീഷണർ പി നന്ദകുമാർ പന്നിയോട്ടിലത്ത് സുരേഷ് നമ്പൂതിരി യജ്ഞാചാര്യൻപ്രൊഫസർ ശബരിനാഥ്, ദേവപ്രിയ എന്നിവരെ ആദരിച്ചു ബോർഡ് ചെയർമാൻ ഷാജി എസ് മാരാർ വി.വി.ഗീത, കരുണാകരൻ നമ്പ്യാർ ,ടി.വി. സദാശിവൻ, കെ വി ചന്ദ്രിക ,എം സജീവൻ, ദേവരാജൻ എന്നിവർ സംസാരിച്ചു.19 ന് തിങ്കളാഴ്ച സപ്താഹയജ്ഞം സമാപിക്കും

Previous Post Next Post