തളിപ്പറമ്പ്:- ഹാപ്പിനസ് ഫെസ്റ്റി വെല്ലിൻ്റെ ഭാഗമായി തളിപ്പറമ്പില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 21ന് സമാപിക്കും. സമാപന ദിവസം മൂന്നു തീയേറ്ററുകളിലായി 12 ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരത്ത് നടന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം നേടിയ 'ഉതമ', എച്ച് അരവിന്ദ് സംവിധാനം ചെയ്ത ഗ്രേറ്റ് ഡിപ്രഷന്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. വൈകിട്ട് ചലച്ചിത്ര നഗരിയില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
ഡിസംബര്‍ 21 ബുധനാഴ്ച ചലച്ചിത്രങ്ങള്‍
ക്ലാസിക് ക്രൗണ്‍
ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്, സംവിധാനം വാലന്റീന മെറേല്‍ -രാവിലെ 10.00
കണ്‍സേണ്ട് സിറ്റിസണ്‍, സംവിധാനം ഇദാന്‍ ഹാഗ്വല്‍ -ഉച്ച 2.00
ഉതമ, സംവിധാനം അല്‍ഹാന്‍ഡ്രോ ലോയിസ ഗ്രിസി -വൈകിട്ട് 6.00
ദി ക്വാറല്‍, സംവിധാനം സനല്‍കുമാര്‍ ശശിധരന്‍ -രാത്രി 8.00
ആലങ്കീല്‍ പാരഡൈസ്
കണ്‍വീനിയന്‍സ് സ്റ്റോര്‍, സംവിധാനം മൈക്കല്‍ ബൊറോഡിന്‍ -രാവിലെ 10.15
ദി സ്‌റ്റോറി ടെല്ലര്‍, സംവിധാനം ആനന്ദ് നാരായണ്‍ മഹാദേവന്‍ -ഉച്ചക്ക് 2.15
ടഗ് ഓഫ് വാര്‍, സംവിധാനം അമില്‍ ശിവ്ജി -രാത്രി 6.15
കോര്‍ഡ്യല്ലി യുവര്‍സ്, സംവിധാനം ഐമര്‍ ലബാക്കി -രാത്രി 8.15
മൊട്ടമ്മല്‍ മാള്‍
ഗ്രേറ്റ് ഡിപ്രഷന്‍, സംവിധാനം എച്ച് അരവിന്ദ് -രാവിലെ 10.30
വേട്ടപട്ടികളും ഓട്ടക്കാരും, സംവിധാനം ജി രാരിഷ് -ഉച്ചക്ക് 2.30
ആണ്, സംവിധാനം സിദ്ദാര്‍ഥ് ശിവ -രാത്രി 6.30