മയ്യിൽ :- തൈലവളപ്പ് പി.എം.സഈദ് മെമ്മോറിയൽ യൂത്ത് വിംഗ് പതിനഞ്ചാം വാർഷികാഘോഷം ഡിസംബർ 27 ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.അങ്കണവാടി കുട്ടികളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, സമ്മാനദാനം, മിമിക്സ് പരേഡ് തുടങ്ങിയ പരിപാടികൾ നടക്കും.
പ്രശസ്ത സിനിമ - ടിവി താരങ്ങളായ ശിവദാസ് മട്ടന്നൂർ, രാഘേഷ് കലാഭവൻ, ശാർങ്ങാധരൻ കുത്തുപറമ്പ്, ഇസാക്ക് കാസർഗോഡ് തുടങ്ങിയവർ ഒരുക്കുന്ന ഹാസ്യവിരുന്നും ഉണ്ടായിരിക്കും.