വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം ഡിസംബർ 4ന് തളിപ്പറമ്പിൽ

 


തളിപ്പറമ്പ്:- സാമൂഹ്യ നീതിയുടെരാഷ്ട്രീയമുയർത്തി ഒരു പതിറ്റാണ്ട് പിന്നിട്ട വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 4 ഞായറാഴ്ച തളിപ്പറമ്പ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽവെച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 

യൂണിറ്റ് മുതൽ ദേശീയതലം വരെസമ്മേളനങ്ങളും സംഘടനാ തെരഞ്ഞെടുപ്പും നടന്നുകൊണ്ടിരിക്കുന്നു സമയമാണിത്.ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായിനടന്നുവന്ന സമ്മേളനങ്ങളിലൂടെ മുഴുവൻയൂണിറ്റ് - പഞ്ചായത്ത് / മുനിസിപ്പൽ -മണ്ഡലം ഘടനകളും പുന:സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു.

സംഘടനാടിത്തറ ശക്തിപ്പെടുത്തിയാണ്മുഴുവൻ സമ്മേളനങ്ങളും പൂർത്തീകരിച്ചത്.കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങൾപൂർത്തീകരിച്ച ശേഷമാണ്  പാർട്ടിയുടെ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം നടക്കുന്നത്രാ രാവിലെ 9.30 ന്പതാക ഉയർത്തി ആരംഭിക്കുന്ന പ്രതിനിധിസമ്മേളനത്തിൽ ജില്ലയിലെ വിവിധമണ്ഡലങ്ങളിൽ നിന്നായിതെരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളംപ്രതിനിധികൾ പങ്കെടുക്കും. ജില്ലയുടെ രാഷ്ട്രീയ-സംഘടനാ -പ്രവർത്തനറിപ്പോർട്ടുകൾ അവതരിപ്പിച്ച് ചർച്ചകൾ നടത്തും. വ്യത്യസ്ത രാഷ്ട്രീയ പ്രമേയങ്ങളുംഅവതരിപ്പിക്കും. പുതിയ ജില്ലാ ഭാരവാഹികളെയും സമ്മേളനംതെരഞ്ഞെടുക്കും.സമ്മേളനത്തിൽ പാർട്ടിയുടെ ദേശീയ ജസെക്രട്ടറിഇ സി ആയിശ സംസ്ഥാന അസി: സെക്രട്ടറി മിർസാദ് റഹ്മാൻ , സംസ്ഥാന സമിതിയംഗംസഫീർഷ ജില്ലാപ്രസിഡണ്ട് സാദിഖ് ഉളിയിൽ ,ജനറൽ സെക്രട്ടറിപള്ളിപ്രം പ്രസന്നൻഎന്നിവർ പങ്കെടുക്കും ഡിസംബർ 27, 28, 29 തിയ്യതികളിലായിമലപ്പുറത്ത് വെച്ചാണ് സംസ്ഥാന സമ്മേളനംനടക്കുകയെന്നും ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി സി കെ മുനവ്വിർ , തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ടി അജ്മൽമുനിസിപ്പൽ പ്രസിഡണ്ട്ടി എം ഹാരിസ്എന്നിവർ പങ്കെടുത്തു.

Previous Post Next Post